കശ്മീരിലെ ഭീകരരെ എല്‍ടിടി ഇ മാതൃകയില്‍ കൈകാര്യം ചെയ്യണമെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ വാക്കുകള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഔറംഗസേബ് എന്ന സൈനികനെ ഭീകരര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ നല്കിയ പ്രതികരണത്തിന്റ വീഡിയൊ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് തമിഴ്നാട്ടിലെ എല്‍ടിടിഇ സാന്നിധ്യം അവസാനിപ്പിച്ചത് ശക്തമായ നടപടികളിലൂടെ ആണ്. കശ്മീരിലെ സര്‍ക്കാര്‍ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കണം. ഡല്‍ഹിയില്‍ നിന്ന് നിര്‍ണായക നീക്കങ്ങള്‍ അനുമതി തേടുന്നത് ഒഴിവാക്കണം. ഭീകരര്‍ക്ക് വെടിയുണ്ടയുടെ ഭാഷയെ മനസിലാവുകയുള്ളു എന്നും സുബ്രഹ്മണ്യന് സ്വാമി പറയുന്നു.
Discussion about this post