കൊട്ടാരക്കര: ഒരു വിഭാഗം ആളുകളുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ശ്രീജിത്തിനെ വീട്ടില്‍നിന്ന് ഒരു യുവതിക്കൊപ്പം നാട്ടുകാര്‍ പിടികൂടിയിരുന്നു. സംഭവം അറിഞ്ഞ് പുത്തൂര്‍ പോലീസ് സ്ഥലത്ത് എത്തി ശ്രീജിത്തിനോട് സ്റ്റേഷനില്‍ വരാന്‍ നിര്‍ദേശിച്ചു.
ശ്രീജിത്ത് പുത്തൂര്‍ സ്റ്റേഷനില്‍ പോയി മടങ്ങിയെത്തിയ ശേഷം കാണാതാകുകയായിരുന്നു.
Discussion about this post