തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളുടെ വാദം പൊളിയുന്നു. സ്നിഗ്ദ കുമാര്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ നല്കിയ എതിര് പരാതിയിലെ വാദമാണ് സത്യമല്ലെന്ന് തെളിയുന്നത്. ഗവാസ്കര്‍ തന്റെ കാലില്‍ വാഹനം കയറ്റിയെന്ന് ആരോപിച്ചാണ് സ്നിഗ്ധ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ് ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതോടെയാണ് സ്നിഗ്ദയുടെ ആരോപണം വ്യാജമാണെന്ന് തെളിയുന്നത്.
ഔദ്യോഗിക വാഹനം ഗവാസ്കര്‍ കാലിലൂടെ കയറ്റി പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു സ്നിഗ്ധയുടെ പരാതി. എന്നാല്‍ ആശുപത്രി രേഖകകള്‍ വ്യക്തമാക്കുന്നത് ശരീരത്തിലുള്ള പാടുകള്‍ ഓട്ടോ ഇടിച്ചുണ്ടായതാണെന്നാണ്. അസ്ഥിരോഗ വിദഗ്ധന്റെ കേസ്ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എഡിജിപിയുടെ മകളുടെ പരാതി പൊളിയാനാണ് സാധ്യത ഏറുന്നത്. ഡോക്ടറുടെ മൊഴിയും ആശുപത്രി രേകകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗവാസ്കര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഈ സാഹചര്യത്തിലാണ് എഡിജിപിയുടെ മകളും എതിര്‍പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ താന്‍ നല്കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയതെന്നു കാണിച്ച് ഗവാസ്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരായെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്കര്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച എഡിജിപി സുധേഷ് കുമാര്‍ അതുനടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുകയാണെന്നാണ് ഗവാസ്കറുടെ ആരോപണം.
മര്‍ദ്ദനമേറ്റ ഗവാസ്കര്‍ക്കെതിരെ എഡിജിപി ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കഴിഞ്ഞ ദിവസം പരാതി സമര്‍പ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെ തുടര്‍ന്നാണ് ഗവാസ്കര്‍ക്ക് പരിക്കേറ്റതെന്നും തന്റെ മകള്‍ പൊലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മകള്‍ മര്‍ദ്ദിച്ചുവെന്ന പൊലീസ് പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഡിജിപിയുടെ നീക്കം.
Discussion about this post