ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെതിരെ ബിജെപി രംഗത്തെത്തി. ‘തീവ്രവാദികളേക്കാളേറെ സാധാരണക്കാതെ കൊന്നത് ഇന്ത്യന്സൈന്യമാണെന്ന ഗുലാം നബിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ആസാദിന്റെ പ്രസ്താവന ‘നിരുത്തരവാദപരമായതും, ലജ്ജാകരവും , ആഴത്തില്‍ വേദനയുണ്ടാക്കുന്നതുമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വം ഇതിനെതിരെ എന്തു നിലപാടെടുക്കുമെന്നും ബിജെപി ചോദിച്ചു. ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയുടെ ക്രൂരമായ മുഖം കണ്ടിട്ടും ഇത്തരത്തിലുള്ള ഒരു പ്രസ്താവന ശരിയായില്ലെന്ന് ബിജെപി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്,ഇപ്പോള്‍ ഭീകരവാദികളെയും അവരുടെ സംരക്ഷകരെയും സമന്വയിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ‘സന്നദ്ധസേവനം ചെയ്യുന്ന സായുധ സൈന്യത്തിന്റെ ധൈര്യവും ബഹുമാനവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറയുന്നു.
ജമ്മു കാശ്മീരിലെ സൈന്യം തദ്ദേശവാസികളെ കൊല്ലുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ആസാദിന്റെ ആരോപണം.ആസാദിന്റെ പ്രസ്താവന ഇന്ന് പാകിസ്ഥാന് പിന്തുണ നല്‍കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ആസാദിന്റെ പ്രസ്താവനയ്ക്കു ശേഷം ലഷ്കര്‍-ഇ-തൊയ്ബ ഇതിനെ പിന്തുണച്ച് പ്രസ്താവന നടത്തിയിരുന്നു .കോണ്‍ഗ്രസിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുവെന്നും ഞങ്ങക്കും ഗുലാം നബി ആസാദിന്റെ അഭിപ്രായമാണെന്നും ലഷ്ക്കര്‍ നേതാവ് വ്യക്തമാക്കിയിരുന്നു ു
ഏതു തരത്തിലുള്ള രാഷ്ട്രീയമാണ് ഇതെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി കോണ്‍ഗ്രസ് നിലകൊള്ളുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ തീരുമാനമെടുത്തി പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, സായുധസേനകള്‍ ഉള്‍പ്പെട്ട് എത്രപേരാണ് രാജ്യത്തിനായി മരിക്കുന്നത് എന്നും കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ഓര്‍മിപ്പിച്ചു.
2012 മുതല്‍ 2018 വരെ ജമ്മു-കശ്മീരിലെ സായുധസേനക്കാര് കൊല്ലപ്പെടുത്തിയ തീവ്രാവദികളുടെ കണക്കുകളും അദ്ദേഹം വ്യക്തമാക്കി. 2012 ല്‍ 72 ഭീകരര്‍ കൊല്ലപ്പെട്ടു. 2013 ല്‍ 67 ഭീകരര്‍ കൊല്ലപ്പെട്ടു.
2016 ല്‍ 110 ഭീകരര്‍ കൊല്ലപ്പെട്ടു, 2016 ല്‍ 150 ഭീകരര്‍ കൊല്ലപ്പെട്ടു, 2017 ല്‍ 217 ലും മെയ് വരെ 75 ഭീകരര്‍ കൊല്ലപ്പെട്ടു. ‘ഇത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കണക്കാണെന്നും തീവ്രവാദികളേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ ഇതു കൂടി ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post