മലപ്പുറം: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിനായുള്ള അന്വേഷണം മലപ്പുറത്തേക്ക് തിരിയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പത്തനംതിട്ട വെച്ചൂചിറ പോലീസ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ വീണ്ടുമെത്തി. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കും. മേയ് മൂന്നിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും പോലീസ് വ്യക്തമാക്കി
മേയ് മൂന്നിന് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജെസ്നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും എത്തിയെന്ന വിവരത്തെത്തുടർന്നു അന്വേഷണസംഘം വെള്ളിയാഴ്ച മലപ്പുറത്തെത്തിയിരുന്നു. ജസ്നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫോട്ടോയിൽ ജെസ്നയല്ലെന്നു സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാർക്ക് മാനേജർ വെളിപ്പെടുത്തിയിരുന്നു.
Discussion about this post