ശാന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ പത്രപ്രവര്‍ത്തകരുടെ കൊലപാതകമാണ് സിബിഐ അന്വേഷണത്തിന് വിടാന്‍ തീരുമാനമായത് .ഗോത്രവര്‍ഗ്ഗ സംഘടനകള്‍ നടത്തിയ കലാപത്തിനിടെ വീഡീയോ ചിത്രീകരണം നടത്തിയപ്പോഴാണ് കലാപകാരികള്‍ ശാന്തനു ഭൗമികിനെ കൊലപ്പെടുത്തിയത് എന്നാണ് ഇപ്പോഴുള്ള നിഗമനം. ദിന് രാത് എന്ന ടീവി ചാനലിലെ റിപ്പോര്‍ട്ടറായിരുന്നു ശാന്തനു.
ശുശീല്‍ കുമാര്‍ ഭൗമിക്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ത്രിപുരയിലെ പോലീസ് സേനാവിഭാഗമായ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ അഗര്‍ത്തലയിലെ ഹെഡ്ട്ടേഴ്സിനടുത്തുനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. സ്യന്തന് പത്രിക എന്ന വര്ത്തമാനപ്പത്രത്തിന്റേയും ന്യൂസ് വാന്‍ഗാര്‍ഡ് എന്ന ടീവീ ചാനലിന്റേയും റിപ്പോര്‍ട്ടറായിരുന്നു ശുശീല്‍. മണിക് സര്‍ക്കാരിന്റെ കീഴിലൂണ്ടായിരുന്ന ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ വലിയ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു ശുശീല്‍ കുമാര്‍.
രണ്ടു കൊലപാതകങ്ങളും അന്വേഷിയ്ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ മണിക് സര്‍ക്കാര്‍ ഗവണ്മെന്റ് നിയോഗിച്ചിരുന്നു. പത്രപ്രവര്‍ത്തക സംഘടനകള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരന്തരമായി ഉയര്‍ത്തിയിരുന്നു. ഈ കൊലപാതകങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കുമെന്നത് ത്രിപുരയില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയിരുന്ന കാര്യമാണ്.
Discussion about this post