ഒട്ടേറെ പ്രതീക്ഷയോടെ റഷ്യയിലേക്ക് വിമാനം കയറിയ മെസിക്കും കൂട്ടര്‍ക്കും ഇതുവരെ സന്തോഷിക്കാനുള്ള വകയൊന്നും ഉണ്ടായിട്ടില്ല. ആദ്യ കളിയില്‍ സമനില വഴങ്ങേണ്ടി വന്ന മെസ്സിപ്പട അടുത്ത കളി ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയം സമ്മതിച്ചത്. പ്രീക്വാര്‍ട്ടറിലേക്കെത്താന്‍ നൂല്പാലത്തിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റീന. തുടര്‍ പ്രതീക്ഷകള്‍ വേലിപ്പുറത്തായതോടെ വിമര്‍ശകരും രംഗ പ്രവേശം ചെയ്തു.
ആദ്യ മത്സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയ്ക്ക് തുടക്കത്തെ ദുര്‍വിധി തുടങ്ങി. പതിവ് പോലെ വിരമിക്കല്‍ ചര്‍ച്ചകളും. ഒന്ന് വിരമിക്കല്‍ നടത്തി തിരിച്ചെത്തിയ താരം ടീമിന്റെ പരാജയങ്ങളില്‍ എന്ത് തീരുമാനം സ്വീകരിക്കും എന്ന ആകാംഷയിലും ആശങ്കയിലുമായിരുന്നു ആരാധകര്‍. എന്നാല്‍ അവര്‍ക്ക് ആശ്വാസവും ആവേശവും നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകകപ്പ് നേടുകയല്ലാതെ താന്‍ വിരമിക്കില്ലെന്നാണ് മെസി വെളിപ്പെടുത്തിയിരിക്കുന്നത
ടീം ലാകകപ്പ് നേടുകയെന്നതാണ് ഓരോ അര്‍ജന്റീനക്കാരുടെയും സ്വപ്നം. എന്റെയും ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ആ സ്വപ്നം കൈവിടാന്‍ ഞാനൊരുക്കമല്ല. എല്ലാ പ്രധാന ടൂര്‍ണമെന്റുകളും നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ഞാന്‍ ആലോചിക്കുകയുള്ളു’ മെസി പറഞ്ഞു.
ഇന്നലെ മെസിക്ക് ഇന്ന് 31-ാം പിറന്നാള്‍ ആയിരുന്നു. കാല്‍പ്പന്ത് കളിയുടെ അമരത്ത് വളരെ വേഗമാണ് മെസി പ്രതിഭ കൊണ്ട് സ്ഥാനം നേടിയത്. താരത്തിന്റെ 31-ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സ്വപ്നം കാണുന്നത് വലിയ ഒരു തിരിച്ചുവരവാണ്. ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഫുട്ബോളിലെ സുവര്‍ണ്ണകിരീടത്തിനു വേണ്ടി അത്ഭുത പോരാട്ടത്തിന് മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവ് സ്വപ്നങ്ങളും മെസിയെ ചുറ്റിപറ്റിയാണ്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് നല്കിയ ഉത്തമ സമ്മാനമായി മെസിയുടെ വിരമിക്കല്‍ നിലപാട്. ചൊവ്വാഴ്ചയാണ് നൈജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ നിര്‍ണായ പോരാട്ടം.
Discussion about this post