കൊച്ചി; ചലചിത്ര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സ്ത്രീകളുടെ കൂട്ടായ്മ വുമണ്‍ ഇന്‍ കളക്ടീവ്. പീഡനക്കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ഇന്നലെയാണ് സംഘടനയിലേക്ക് തിരിച്ചെടുക്കുന്നുവെന്ന തീരുമാനവുമായ് അമ്മ ഭാരവാഹികള്‍ എത്തിയത്. ഇതിനെതിരെയാണ് വുമണ്‍ ഇന്‍ കളക്ടീവ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/WomeninCinemaCollectiveOfficial/posts/1734493286658841
ഇന്നലെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പഴയ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിയുകയും മോഹന്‍ലാല്‍ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഭാരവാഹികള്‍ വ്യക്തമാക്കിയത്. ഈ യോഗത്തില്‍ ഡബ്ല്യു സി സി അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. ദിലീപിനെ പുറത്താക്കിയത് നിയനമപരമായല്ലെന്നും ഇത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ തിരിച്ചെടുക്കുന്നുവെന്ന് സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് വുമണ്‍ ഇന്‍ കളക്ടീവ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തോട് പ്രതികരിച്ച് വുമണ്‍ ഇന്‍ കളക്ടീവ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
;
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ
വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.
Discussion about this post