ഡല്‍ഹി: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറിലത്തെിയ സംഘം തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി.ഡല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് വനിത സംഘടനകള്‍ ആരോപിച്ചു. കേസുമായ ബന്ധപ്പെട്ട ചിലരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് 25കാരി കൂട്ടമാനഭംഗത്തിനിരയായത്. കാറിലത്തെിയ അഞ്ചംഗ സംഘം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്നും കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റി വിജനമായ സ്ഥലത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം യുവതിയെ ഡിഫന്‍സ് കോളനിക്കു സമീപം ഉപേക്ഷിച്ചു യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ െ്രെഡവര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post