തുരുവനന്തപുരം :സോളാർ സമരകാലത്ത് ഉമ്മൻചാണ്ടി സർക്കാരിനെ അട്ടി മറിച്ച് കെ എം മാണിയെ മുഖ്യമന്ത്രയാക്കാൻ അണിയറ നീക്കങ്ങൾ സജീവനായിരുന്നു എന്ന് ദല്ലാൾ ടി ജി നന്ദകുമാർ. അതുവഴി യു ഡി എഫ് ഭരണത്തെ അട്ടിമറിക്കാനായിരുന്നു നീക്കം. മാണി തീരുമാനം എടുക്കാൻ വൈകിയത് കൊണ്ടാണ് സിപിഎമ്മിന്റെ ശ്രമം നടക്കാതെ പോയത് എന്ന് അദ്ദേഹം പറഞ്ഞു. ഇൗ ശ്രമം പൊളിഞ്ഞതോടെയാണ് ഒത്തുതീർപ്പിലേക്ക് പോയത് എന്നും അദ്ദേഹം കൂട്ടിചേർത്തു.
‘താനും പി സി ജോർജും ഇ പി ജയരാജും മാണിയുടെ വീട്ടിൽ പോയാണ് ചർച്ച നടത്തിയത് . പിണറായി വിജയൻ ഫോണിൽ സംസാരിച്ചിരുന്നതായി എന്നും നന്ദകുമാർ പറഞ്ഞു. പി സി ജോർജാണ് പിണറായി വിജയനോട് സംസാരിച്ചത്. സോളാർ സമരത്തിന്റെ തീവ്രഘട്ടത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം നടക്കുന്ന സമയം. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഉഴിയും എന്ന സാഹചര്യത്തിൽ നിൽക്കുന്ന സമയത്താണ് പി സി ജോർജ് തന്നെ സമീപിച്ചത്. എൽഡിഎഫ് സഹായത്തോടെ തന്നെ മാണിയെ മുഖ്യമന്ത്രിയാക്കാം . തുടക്കത്തിൽ മാണി താൽപര്യം കാണിച്ചില്ല ‘എന്ന് – നന്ദകുമാർ പറഞ്ഞു.
കോൺഗ്രസിൽ നിന്നതു കൊണ്ട് മാണിക്ക് എന്താണ് ഉപകാരം. മൻമോഹൻ സിങ്ങിനെയും സോണിയാഗാന്ധിയെയുംകണ്ട് ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കാൻ ഡൽഹിയിൽ നടത്തിയ ശ്രമംപൊളിഞ്ഞതിനു പിന്നിലെ കഥകൾ താൻ വെളിപ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതിലേക്ക് താൽപ്പര്യം കാണിച്ചത് .
Discussion about this post