എറണാകുളം: സ്‌കൂളുകളിലെ ഓഡിറ്റോറിയവും ഗ്രൗണ്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ ഉന്നമനത്തിനുള്ളതാണെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് സ്‌കൂളുകളിലെ സൗകര്യങ്ങൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി താക്കീത് നൽകി.
കുട്ടികളുടെ ബുദ്ധിവികാസമടക്കമുള്ള വളർച്ചയ്ക്ക് വേദിയാകേണ്ട സ്ഥലമാണ് സ്‌കൂളുകൾ. സർക്കാർ സ്‌കൂളുകൾ പൊതുസ്വത്താണെന്നത് ശരിയാണ്. എന്ന് കരുതി മറ്റ് ആവശ്യങ്ങൾക്കും സ്‌കൂളുകൾ ഉപയോഗിക്കാമെന്ന് കരുതുന്നത് പഴഞ്ചനാണ്. അതിനാൽ, തന്നെ കുട്ടികളുടെ താലപ്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ സ്‌കൂളുകൾ ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗ്രൗണ്ടുകൾ ഇല്ലാത്ത സ്ൂകൂളുകൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത്തരം സ്‌കൂളുകൾക്കെതിരെ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. സ്‌കൂൾ ഗ്രൗണ്ടുകൾ എത്രയളവിൽ വേണമെന്നതിനെ കുറിച്ച് സർക്കാർ നാല് മാസങ്ങൾക്കുളള്ളിൽ തന്നെ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്നായിരുന്നു കോടതി നിർദേശം.
Discussion about this post