തിരുവനന്തപുരം :സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.വിഭാഗീയതയില്‍ ജില്ലാ സെക്രട്ടറിയേറ്റിനും പങ്കുണ്ടെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. വിഭാഗീയതയെ നേതാക്കള്‍ സൗകര്യപൂര്‍വ്വം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തലുണ്ടായി. മന്ത്രി കെ.എം മണിക്കെതിരെയുള്ള സമരത്തിന്റെ മൂര്‍ച്ച കുറഞ്ഞത് നേതൃത്വത്തിന് വലിയ വീഴ്ച്ചയാണുണ്ടാക്കിയത് . മാണിയുടെ രാജിക്കാര്യത്തില്‍ സമരപരിപാടികള്‍ തുടങ്ങുന്നതിന് നേതാക്കള്‍ നിശബ്ദത പാലിച്ചു. മാണിയെ ഒപ്പം കൂട്ടാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന പ്രതീതിയും പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയുണ്ടാക്കിയതായി വിമര്‍ശനമുണ്ടായി.
Discussion about this post