നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡ് എന്ന ഭീകര സംഘടനയുടെ മ്യാന്‍മാര്‍ അതിര്‍ത്തിയ്ക്കുള്ളിലെ ഭീകര ക്യാമ്പ് തകര്‍ത്ത് അഞ്ചു പേരെ വെടിവച്ചു കൊന്ന് ഇന്ത്യന്‍ സുരക്ഷാ സൈനികര്‍. കരസേനയുടെ പാരാ കമാന്‍ഡോസ് ആണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയത്.
ഈ ഭീകര സംഘടന കഴിഞ്ഞ ദിവസം ആസാം റൈഫിള്‍സിലെ രണ്ട് സൈനികരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. 7 ആസാം റൈഫിള്‍സിലെ ഒരു പാറാവു വാഹനത്തിനെതിരെ വ്യാഴാഴ്ച ഇവര്‍ നിറയൊഴിക്കുകയും ചെയ്തിരുന്നു. ഇതു മാതിരി ആക്രമണങ്ങള്‍ നടത്തിയിട്ട് മ്യാന്‍മാര്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ഒളിയ്ക്കുകയാണ് ഇവരുടെ പതിവ്. ആര്‍മി പാരാ കമാന്‍ഡോസ് പല തവണ മ്യാന്‍മാര്‍ അതിര്‍ത്തിയ്ക്കുള്ളിലെ ഇത്തരം ക്യാമ്പുകള്‍ തകര്‍ത്തിട്ടുണ്ട്.
‘ക്രിസ്തുവിനായി നാഗാലാന്‍ഡ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവാദമഴിച്ച് വിടുന്ന സംഘടനയാണ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്. നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍ പരമാധികാര രാജ്യം സ്ഥാപിക്കാനായി മ്യാന്‍മാറിനകത്തുള്ള മറ്റ് ഭീകര സംഘടനകളുമായി ചേര്‍ന്ന് സൈന്യത്തേയും നിരപരാധികളായ നാട്ടുകാരേയും ആക്രമിയ്ക്കുകയാണ് ഇവരുടെ രീതി. ചൈനയും പാകിസ്ഥാനും ഇവരെ പരിശീലിപ്പിക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നിരുന്നു. അത് മാത്രമല്ല ഭാരതീയ സുരക്ഷാ സേനകളുടെ സൈനിക നീക്കങ്ങളെ പറ്റി ചൈനീസ് സര്‍ക്കാര്‍ ഇവര്‍ക്ക് വിവരങ്ങള്‍ എത്തിച്ചു കൊടുക്കുന്നതായും തെളിവുകള്‍ പുറത്ത് വന്നിരുന്നു.
2015 ജൂണില്‍ മണിപ്പൂരില്‍ വച്ച് ഡോഗ്ര റജിമെന്റിലെ 18 ജവാന്മാരെ ഇവര്‍ കൊലപ്പെടുത്തി. അന്ന് സൈന്യം മ്യാന്‍മാറിലുള്ള ഇവരുടെ ക്യാമ്പുകള്‍ മുഴുവന്‍ തകര്‍ത്ത് കുറഞ്ഞത് 150 ഭീകരവാദികളെയെങ്കിലും കാലപുരിയ്ക്കയച്ചിരുന്നു. അതോടെ അല്‍പ്പം തണുത്തിരുന്ന ആക്രമണങ്ങള്‍ വീണ്ടും തുടങ്ങിയതിനും കൃത്യമായ മറുപടി സൈന്യം നല്‍കിയിരിയ്ക്കുകയാണ്.
Discussion about this post