തിരുവനന്തപുരം: ദീലിപീനെ താരസംഘടയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ല, ഈ സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തന്നെ വ്യക്തിപരമായ ആക്രമിക്കുന്നവര്‍ക്കെതിരെയും ലാല്‍ പരോക്ഷമായി മറുപടി നല്‍കുന്നുണ്ട്. ദിലീപിനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായിരുന്നുവെന്നും മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറപ്പെടുവിച്ച വിശദീകരണത്തില്‍ അറിയിച്ചു. അമ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചന തകര്‍ക്കുമെന്നും ലാല്‍ പറഞ്ഞു
Discussion about this post