ആലുവ അശോകപുരത്ത് വെച്ച് കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച യുവാവിനെ പോലിസ് പിടികൂടി. മേയ് മാസത്തില്‍ അശോകപുരത്ത് ബസിറങ്ങി നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി യുവാവ് കടന്ന് പിടിക്കുകയായിരുന്നു.ആലങ്ങാട് വില്ലേജ് കോട്ടപ്പുറം കരയില്‍ ബീവറേജിന് സമീപം താമസിക്കുന്ന നിസാമുദ്ദീനെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ബസ് സ്റ്റോപ്പിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ വാഹനത്തിന്റ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ വാഹനത്തിന്റെ കളര്‍ പാറ്റേണ്‍ മനസ്സിലാക്കി നിരവധി വാഹനങ്ങള്‍ പരിശോധന നടത്തിയും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post