കൊല നടത്തിയത് ഭീകരസംഘമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്. കൊല നടത്തണമെന്ന ഉദ്ദേശത്തോടെ ആസൂത്രണം ചെയ്തതായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ എങ്ങനെ കോളേജിലെത്തി എന്ന് അന്വേഷിക്കണമെന്നും എം സ്വരാജ് പറഞ്ഞു.
വര്‍ഗ്ഗീയ ഭിന്നത ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് കൊലപാതകമെന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞു. വളരെ വിദഗ്ധമായാണ് കൊലപാതകം നടത്തിയത്. സംഘര്‍ഷത്തിനിടയില്‍ നടന്ന കൊല എന്ന് പറയാനാവില്ല. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് കൊല നടത്തിയതെന്നും സൈമണ്‍ ബ്രിട്ടോ പറയുന്നു. 20 അംഗ എസ്ഡിപിഐ സംഘമാണ് കൊല നടത്തിയത്. അറസ്റ്റിലായ സംഘത്തില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഉള്ളത്. കോട്ടയം, ആലുവ, പത്തനംതിട്ട സ്വദേശികളാണ് അക്രമം നടത്തിയ എസ്ഡിപിഐ സംഘത്തിലുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ കൊലപാതകം ആസുത്രിതമാണെന്നാണ് ആരോപണം ഉയരുന്നത്.
കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രൊഫഷണല്‍ ക്രിമിനലുകളാണ് കൊലനടത്തിയതെന്ന് സിപിഎം ജില്ല സെക്രട്ടറി എന്‍ മോഹനന് ആരോപിച്ചു.
Discussion about this post