കൊട്ടാരക്കരയില്‍ സൈനിന്റെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം. പട്ടാപ്പകല്‍ വീടിന് നേരെ ആക്രമണം നടത്തിയ സംഘം വീടിനകത്ത് കയറി പൂജാമുറിയും, ഗൃഹോകരണവും അടിച്ചു തകര്‍ത്തു. കൊട്ടാരക്കര പൂത്തൂര്‍ കോട്ടാത്തല സതീഷ് നിലയത്തില്‍ വിഷ്ണുവിന്റെ വീടാണ് അക്രമിക്കപ്പെട്ടത്. ജാര്‍ഖണ്ഡിലെ ആര്‍മി സിഗ്നല്സിലാണ് വിഷ്ണു സേവനം അനുഷ്ഠിക്കുന്നത്.
മാടിനെ ക്രൂരമായ അവസ്ഥയില്‍ ലോറിയില്‍ കൊണ്ടു പോകുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട് വിഷ്ണു ഇപ്പോള്‍ റിമാന്റിലാണ്. ഗോ സംരക്ഷകര്‍ ആക്രമിച്ചുവെന്ന രീതിയില്‍ വാര്‍ത്ത തെറ്റായി പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് നീക്കം നടക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് ഇന്ന് രാവിലെ വിഷണുവിന്റെ വീട് ആക്രമിക്കപ്പെട്ടത്.
കോടാലി കൊണ്ട് വീടിന്റെ വാതില്‍ വെട്ടിപൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. ചുമരില്‍ വാളു കൊണ്ട് വെട്ടിയപാടുകളുണ്ട്. വീടിന്റെ ടൈല്‍സും. പൂജാമുറിയിലെ വിഗ്രഹങ്ങളും, ഗൃഹോപകരണങ്ങളും തകര്‍ത്തു. പ്രായമായ അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനനമ്പര്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. സമീപത്തുള്ള തതാരം എന്ന സ്ഥലത്ത് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സമാനമായ ആക്രമണം നടന്നതായി നാട്ടുകാര്‍ പറയുന്നു.എസ്ഡിപിക്കാരാണ് പ്രതികളെന്ന് പോലിസ് തിരിച്ചറിയുകയും ചെയ്തിരുന്നു.
Discussion about this post