സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഡല്‍ഹി പാട്യാല കോടതിയിലാണ് അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്.
സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുനന്ദ പുഷ്കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചിരുന്നു.
ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
Discussion about this post