വെമ്പായം: വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിയെ പിന്തുണയോടെ സീനത്ത് ബീവിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന ഷീലജ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയില്‍ നേരത്തെയുണ്ടായിരുന്ന രണ്ടരവര്‍ഷം സി.പി.എമ്മും തുടര്‍ന്ന് സി.പി.ഐയും എന്ന ധാരണ പ്രകാരമാണിത
കേവല ഭൂരിപക്ഷത്തിന്റെ അഭാവത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എസ്.ഡി.പി.ഐയുടെ വോട്ട് സി.പി.എമ്മിന് ലഭിച്ചു. കോണ്‍ഗ്രസില്‍ മത്സരിച്ച അനില്‍കുമാറിന് 8 വോട്ടും എല്‍.ഡി.എഫിന് 11ഉം വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 2 മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു.
തിരുവനന്തപുരം ജില്ലയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രസിഡണ്ട് രാജി വച്ചത്. .രണ്ടര വര്‍ഷം സി.പി.എം തുടര്‍ന്ന് സി .പി.ഐ എന്നതായിരുന്നു ധാരണ. 21 അംഗ പഞ്ചായത്തില്‍ 3 സി.പി.ഐ അംഗങ്ങളും ഒരു ഇടതുപക്ഷ സ്വതന്ത്രനും ഉള്‍പ്പെടെ ഭരണ പക്ഷമായിരുന്ന ഇടതുമുന്നണിക്ക് 10 അംഗങ്ങളാണ് ഉള്ളത്.
Discussion about this post