കൊച്ചി :ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കേഴക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.കേസിന്റെ വിധി ബുധനാഴ്ച്ചത്തേക്ക് മാറ്റി വെച്ചു . അതേസമയം പരാതിക്കാരനായ ബിജു രമേശ് പുതിയ ശബ്ദരേഖകള്‍ കൊണ്ടുവരുന്നതിനാലാണ് വിജിലന്‍സ് അന്വേഷണം നീളുന്നതെന്ന് എ.ജി ചൂണ്ടിക്കാട്ടി.വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും എ.ജി പറഞ്ഞു.
ബാര്‍കോഴക്കേസില്‍ ഇതുവരെ പത്ത് സാക്ഷികളെ ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴി നല്‍കിയ ബാറുടമകളില്‍ നിന്ന് വിജിലന്‍സ് വീണ്ടും മൊഴി രേഖപ്പെടുത്തും. ബാറുടമകളായ അനുമോന്‍, ധനേഷ് എന്നിവരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്.
Discussion about this post