Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”സിപിഎം സംഘടനകളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറ്റം ശക്തം”പകല്‍ സിപിഎം രാത്രി പോപ്പുലര്‍ ഫ്രണ്ട് എന്ന ആരോപണം ശരിവച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

by Brave India Desk
Jul 5, 2018, 09:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: സിപിഎം ഉള്‍പ്പടെ വിവിധ പാര്‍ട്ടികളില്‍ നിരവധി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐ.ക്കാര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിപിഎം അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ഗൗരവമായെടുക്കുമെന്നാണ് സൂചന.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ആശംസകളുമായി എസ്.ഡി.പി.ഐ.യുടെ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നതും വീടുകയറി പ്രചാരണം നടത്തിയതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐ.യിലോ കോണ്‍ഗ്രസിലോ എസ്.ഡി.പി.ഐ.ക്കാര്‍ക്കു ചേരാം, ആവശ്യം വരുമ്പോള്‍ എസ്.ഡി.പി.ഐ.ക്കൊപ്പം നില്ക്കണം എന്ന നിര്‍ദ്ദേശം സംഘടന തന്നെ നല്‍കുന്നു. പകല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാത്രിയില്‍ എസ്.ഡി.പി.ഐ.ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. നിരോധിത സംഘടനയായ സിമിയില്‍ നിന്നുള്‍പ്പടെ സിപിഎമ്മിലേക്ക് വലിയ നുഴഞ്ഞു കയറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ ആദ്യകാല പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ആ പാര്‍ട്ടി നിരോധിച്ച ശേഷം സിപിഎമ്മിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അവരെല്ലാം ഇന്ന് പാര്‍ട്ടിയുടെ ജില്ല നേതൃത്വത്തിലും മറ്റും പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിക്കകത്ത് തന്നെ ഇവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമീപകാലത്ത് സോഷ്യല്‍ മീഡിയ വഴി നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സിപിഎം ബന്ധമുള്ള മതയാഥാസ്ഥിതികര്‍ അക്രമവുമായി രംഗത്തെത്തിയകാര്യം രഹസ്യേന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരാണ് കലാപ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരുള്‍പ്പടെ ഉള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ രാഷ്ട്രീയ സമര്‍ദ്ദം മൂലം എങ്ങുമെത്തിയില്ല.
ബൊബൈല്‍ ഫോണ്‍ വില്പന മേഖലയില്‍ എസ്.ഡി.പി.ഐ.ക്കുള്ള സ്വാധീനവും ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. മൊബൈല്‍ വില്പനക്കാരുടെ സംഘടനയില്‍ 60 ശതമാനം എസ്.ഡി.പി.ഐ.ക്കാരാണെന്നാണ് കണ്ടെത്തല്‍. പോലിസിലും എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പച്ചവെളിച്ചം എന്ന പേരില്‍ രൂപീകരിച്ച പോലിസുകാരുടെ വാട്‌സ് അപ് ഗ്രൂപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് ഐബി കേരള ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. ഈ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചു. തീവ്രവാദികളോട് സിപിഎം പുലര്‍ത്തുന്ന മൃദു സമീപനമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ തീവ്രവാദസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.

Tags: sdpi-cpm
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies