മലപ്പുറം: എസ്ഡിപിയെ തള്ളിപറഞ്ഞ് മുസ്ലിം ലീഗ്. ഇസ്ലാമിന്റെ പേരില്‍ കാലപമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എസ്ഡിപിയുമായി സഖ്യം ഉണ്ടാക്കുന്നത് അപകടകരമെന്നും ഇ.ടി പറഞ്ഞു.
ആശയത്തെ ആയുധം കൊണ്ട് നേരിടാനാവില്ല. ആവശ്യമെങ്കില്‍ ഈ സംഘടനയെ നിരോധിക്കണം. ഇത്തരക്കാരാണ് ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസില്‍ വച്ച് കുത്തികൊലപ്പെടുത്തിയതില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിനെ ഗൂഡാലോചന നടത്തി ആയൂത്രിതമായി കൊലപ്പെടുത്തി എന്നാണ് പോലിസ് കണ്ടെത്തല്‍.
Discussion about this post