തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തി്ന് മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്നവും കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. മേഖലാ ജാഥയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അന്തിമ തീരുമാനം എന്നും സുധീരന് പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
മാധ്യമങ്ങള്‍ കാണുന്ന പ്രശ്നങ്ങളൊന്നും യു.ഡി.എഫില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ പ്രസ്താവന ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post