താജ് മഹലിനകത്ത് നിസ്‌ക്കരിക്കാന്‍ അനുമതി നല്‍കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യം സുപ്രിം കോടതി തള്ളി. താജ് മഹല്‍ ലോകത്തെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നാണ്. അതിനെ ആ നിലക്ക് വേണം കാണാന്‍. പ്രാര്‍ത്ഥനക്ക് മറ്റ് നിരവധി സ്ഥലങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു.
വിശ്വാസികള്‍ എന്തിന് പ്രാര്‍ത്ഥിക്കാനായി താജ്മഹലില്‍ പോകണം. അതിന് ഇവിടെ ധാരാളം പള്ളികളുണ്ടല്ലോ-എന്നും കോടതി ചോദിച്ചു. വിദേശികള്‍ ഉള്‍പ്പടെ ഉള്ള മുസ്ലീങ്ങള്‍ക്ക് മതപരമായ നിസ്‌ക്കാരത്തിന് താജ്മഹലിന് അകത്ത് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കുറച്ചിടയായി രംഗത്തെത്തിയിരുന്നു.
നിലവില്‍ നിസ്‌ക്കാരത്തിന് താജ്മഹലില്‍ വിലക്കുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ശവകുടീരമായ താജ്മഹലിനെ സ്മാരകമായി കാണണമെന്ന വാദമാണ് മറു ഭാഗം ഉയര്‍ത്തിയത്. മുസ്ലിങ്ങള്‍ക്ക് നിസ്‌ക്കാരത്തിന് അനുമതി നല്‍കിയാല്‍ ഹിന്ദുവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള അനുമതി വേണമെന്ന ആവശ്യം ചില ഹിന്ദു സംഘടനകളും ഉയര്‍ത്തിയിരുന്നു.
താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന വാദവും ചര്‍ച്ചയായിരുന്നു.
Discussion about this post