കൊച്ചി : മഹാരാജാസ് കോളേജിലെ കൊലപാതകം പ്രതികള്‍ വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടും. കൊലചെയ്ത പ്രധാന പ്രതി ഉള്‍പ്പെടെയുള്ള അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത് അന്വേഷണസംഘത്തിന്റെ നീക്കം.
കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു.
പ്രതികള്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലെത്തി വിദേശത്തേക്കു കടന്നതായാണു നിഗമനം. പ്രതികള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു. കേസിലെ പ്രധാന പ്രതികള്‍ കൊവെട്ടുകേസുമായി ബന്ധമുള്ളവരാണ്. കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്. വിചാരണയില്‍ തെളിവിന്‍രെ അഭാവത്തില്‍ എന്‍ഐഎ കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളും പോലിസിനു ലഭിച്ചിട്ടുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി അഭിമന്യു വധക്കേസില്‍ പൊലീസ് തിരയുന്ന മുഖ്യപ്രതി ആലപ്പുഴ വടുതല നദുവത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ മുഹമ്മദിന്റെ കുടുംബത്തിനു ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദ് ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണ് .മുഹമ്മദിന്‍രെ വീട്ടുകാരും ഇപ്പോള്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുന്നൂറിലധികം പേരുടെ വിവരശേഖരം പൊലീസ് തയാറാക്കിക്കഴിഞ്ഞു.
Discussion about this post