ശശി തരൂരിന്റെ ‘ഹിന്ദു പാക്കിസ്ഥാന്’ പ്രയോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് രംഗത്തെത്തി.
വര്‍ഗ്ഗീയ ചേരിത്തിരിവ് ഉണ്ടായാല്‍ അതിന് ഉത്തരവാദി കോണ്‍ഗ്രസെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും നിര്‍മ്മല സീതാരാമന് ആവശ്യപ്പെട്ടു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാന്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാവുമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. വിവാദം ഉയര്‍ന്നതിന് പിറകെ നേതാക്കന്മാര് പ്രസ്താവന സൂക്ഷിച്ച് നടത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്കി. എന്നാല്‍ നിലപാടില്‍ തരൂര്‍ ഉറച്ചു നില്‍ക്കുകയാണ്. തരൂരിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ എം ഹസ്സനും രംഗത്തെത്തി.
Discussion about this post