”പൂത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണം” സൈനികരുടെ വീടാക്രമിക്കുന്നത് പതിവായെന്ന് മുന്‍ സൈനികരുടെ സംഘടന
കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് വിരമിച്ച സൈനികരുടെ സംഘടനയായ പൂര്‍വ സൈനിക സേവാ പരിഷത്ത് ആവശ്യപ്പെട്ടു. സൈനികരുടെ വീട് ആക്രമിക്കുന്നത് വര്‍ധിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്യാപ്റ്റന്‍ ഗോപകുമാറും മധു വട്ടവിളയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊല്ലം പതാരത്ത് 2016ല്‍ സമാനമായ രീതിയില്‍ സൈനികന്റെ വീട് ആക്രമിച്ച് തകര്‍ത്തു. മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറിലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. പുത്തൂര്‍ തെക്കുംപുറം വിഷ്ണുവിന്റെ വീട് ആക്രമിച്ചതും വാട്സ്ആപ്പ് പ്രചരണത്തിന്റെ മറവിലാണ്. എല്ലാ നിയമവും ലംഘിച്ച് സൈനികനെ അറസ്റ്റ് ചെയ്ത പോലീസ് വീട് ആക്രമിക്കുന്നതിന് ഭീകരര്‍ക്ക് ഒത്താശ ചെയ്തു. സൈനികന്റെ വീടിനും കുടുംബത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസ് അതിന് തയാറായില്ലെന്നും. പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കേവലം അഞ്ഞൂറ് മീറ്റര്‍ ചുറ്റളവിലാണ് ഈ വീട് ഉള്ളത്
പൂത്തൂരില്‍ സൈനികന് വിഷ്ണുവിന്റെ വീടാക്രമിച്ച കേസില്‍ അഞ്ച് എസ്ഡിപിഐ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കലാപം ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. കാലി അറവ് സംഘവുമായുള്ള തര്‍ക്കം ഗോരക്ഷാ ആക്രമണമെന്ന് ചിത്രീകരിച്ച് സൈനികനെ ആക്രമിച്ച് സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ആക്രമണമെന്നും പോലിസ് പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post