ഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍നിന്ന് വിലയേറിയ ആഭരണങ്ങള്‍ വാങ്ങിയ അമ്പതിലധികം അതിസമ്പന്നരുടെ ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പ് ഒരുങ്ങുന്നു.നീരവ് മോദിയില്‍ നിന്ന് വിലകൂടിയ സ്വര്‍ണ, രത്‌നആഭരണങ്ങള്‍ വാങ്ങിയ ചിലര്‍ പകുതി പണം ചെക്കായും അല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നല്‍കിയതിന് ശേഷം ബാക്കി കറന്‍സിയായി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.ക്രമക്കേട് കണ്ടെത്തിയാല്‍ നികുതിവെട്ടിപ്പ് അടക്കമുള്ള നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കും. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള രെവാരിയിലെ ആശുപത്രി ഗ്രൂപ്പിന്റെ പരിസരത്ത് കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ആഭരണങ്ങള്‍ വാങ്ങാനുപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആഭരണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള പണമിടപാട് നടത്തിയിട്ടില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഇവരുടെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ക്രമക്കേട് കണ്ടെത്തിയാല്‍ നികുതിവെട്ടിപ്പ് അടക്കമുള്ള നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കും. നീരവ് മോദിയുടെ സ്ഥാപനത്തില്‍നിന്ന് ഇവര്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നതായും ഇതിന്റെ പണം, പാതി നേരിട്ടും ബാക്കി കാര്‍ഡിലൂടെയുമാണ് നല്‍കിയത് എന്നു മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെയും കൂട്ടാളികളുടെയും പേരില്‍ ആദായനികുതി വകുപ്പ് മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post