ബാര്‍ക്കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലത്തില്‍ സംശയമുള്ളതായി കേരളാ കോണ്‍ഗ്രസ്. പരിശോധനാ ഫലത്തില്‍ വ്യക്തത ഇല്ല എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ബിജു രമേശിന്റെ ശമ്പളക്കാരെപോലെ വിജിലന്‍സ് പെരുമാറുന്നു. അമ്പിളിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മാണിക്കെതിരെ കുറ്റപത്രം തയ്യാറാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു.ഇത് സംബന്ധിച്ച നിലപാട് കേരള കോണ്‍ഗ്രസ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Discussion about this post