രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.
രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ലെന്നും ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കെപിസിസിയുടെ രാമായണ മാസാചരണം പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ എതിര്‍പ്പ് മൂലം വേണ്ടെന്ന് വച്ചിരുന്നു.ചടങ്ങില്‍ തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നു. ഹിന്ദു പാക്കിസ്ഥാന് പ്രയോഗത്തിലൂടെ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസ് രാമായണമാസാചരണ പരിപാടി വേണ്ടെന്ന് വച്ചത്.
Discussion about this post