ന്യൂഡൽഹി: അമേഠിയിൽ താൻ മത്സരിക്കാത്തത് ജനങ്ങളിൽ നിരാശയ്ക്ക് കാരണമായെന്ന് വ്യവസായിയും നെഹ്രു കുടുംബത്തിന്റെ മരുമകനുമായ റോബർട്ട് വാദ്ര. ജനങ്ങൾ കരയുകയായിരുന്നു. അവർക്ക് ഏറെ നിരാശയുണ്ട്. ഞാൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്ന് അവർ പ്രാർത്ഥിക്കുകയാണ്. സ്മൃതി ഇറാനി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ അവിടെ എത്തി തൊഴിൽ നൽകാനാകുന്ന സംരംഭങ്ങൾ തുടങ്ങണം എന്നവർ ആവശ്യപ്പെടുകയാണ്. അമേഠിയല്ലെങ്കിൽ എവിടെ വേണമെങ്കിലും മത്സരിക്കാം എന്നവർ പറയുന്നു. എന്നാൽ അതിന് സമയം വരും’. ഇപ്പോൾ ശ്രദ്ധ നൽകേണ്ടത് രാഹുലിൻറെ വിജയത്തിനാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.
രാഹുൽ രണ്ട് സീറ്റിലും വിജയിച്ചാൽ ഏത് ഒഴിയണം എന്ന് ചർച്ച ചെയ്തിട്ടില്ല. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചർച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബർട്ട് വാദ്ര പറഞ്ഞു. താൻ മത്സരിക്കാത്തത് അമേഠിയിലെ ജനങ്ങളിൽ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും തല്ക്കാലം രാഹുലിൻറെ വിജയത്തിനാകും ശ്രദ്ധ നൽ്കുകയെന്നും വാദ്ര വ്യക്തമാക്കി
കഴിഞ്ഞ ദിവസം കുറച്ച് കാലത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകുമെന്നും രാജ്യസഭയിലൂടെയാകാം പ്രവേശനമെന്നുമാണ് റോബർട്ട് വാദ്രയുടെ പ്രതികരണമുണ്ടായത്. അമേഠിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച റോബർട്ട് വാദ്ര ഇപ്പോൾ രാജ്യസഭാ സീറ്റിനുള്ള ആഗ്രഹമാണ് പങ്കുവച്ചത്.
രാഷ്ട്രീയത്തിൽ സജീവമാകുമെന്നും, രാജ്യസഭ പ്രവേഷണത്തിലൂടെയാകും രാഷ്ട്രീയത്തിൽ സജീവമാവുക എന്നുമാണ് റോബർട്ട് വാദ്ര വ്യക്തമാക്കുന്നത്. അതേ സമയം നെഹ്രു കുടുംബത്തിൽ ഒരു വിധത്തിലുള്ള തർക്കവും ഇല്ലെന്നും നടക്കുന്നത് ആരോഗ്യകരമായ വാദങ്ങൾ മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post