പാരിസ്: ഫ്രാൻസിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രം വികൃതമാക്കിയ യുവതികൾക്കെതിരെ പോലീസിൽ പരാതി നൽകി മ്യൂസിയം അധികൃതർ. പോംപിഡോ-മെറ്റ്‌സ് നഗരത്തിലെ മ്യൂസിയത്തിലായിരുന്നു സംഭവം. ചിത്രത്തിന് മുകളിൽ ‘ മീ ടൂ ‘ എന്നായിരുന്നു യുവതികൾ എഴുതിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ദി ഒറിജിൻ ഓഫ് വേൾഡ് എന്ന ചിത്രത്തിൽ ആയിരുന്നു മീ ടു എന്ന് എഴുതിയത്. പ്രശസ്ത ഫ്രഞ്ച് ചിത്രകാരൻ ഗുസ്തവ് കോർബെറ്റിന്റെ സൃഷ്ടിയാണ് ഈ ചിത്രം. ഈ ചിത്രത്തിന് പുറമേ മ്യൂസിയത്തിലെ മറ്റ് ചിത്രങ്ങളിലും മീ ടു എന്ന് എഴുതി വികൃതമാക്കി. നഗ്നയായ സ്ത്രീയുടെ ചിത്രമാണ് ദി ഒറിജിൻ ഓഫ് വേൾഡ്.
സ്‌പ്രേ പെയിന്റ് കൊണ്ടായിരുന്നു യുവതികൾ ചിത്രത്തിൽ മീ ടു എന്ന് എഴുതി വികൃതമാക്കിയത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ ഇവർ മ്യൂസിയം അധികൃതരെ അറിയിക്കുകയായിരുന്നു. ചുവന്ന പെയിന്റ് കൊണ്ടാണ് ചിത്രത്തിന് മുകളിൽ മീ ടു എന്ന് എഴുതിയത്. ഈ ചിത്രങ്ങൾ പരിശോധനകൾക്കായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
1899 ലാണ് ഗുസ്തവ് ഈ ചിത്രം വടച്ചത്. മുസീ ഡി ഒർസേയിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം പിന്നീട് പോംപിഡോ-മെറ്റ്‌സിലേക്ക് എത്തിക്കുകയായിരുന്നു.
Discussion about this post