വാഷിംങ്ടൺ: ഭൂമിയിൽ ശക്തിയേറിയെ സൗരക്കാറ്റ് വീശിയതായി റിപ്പോർട്ട്. റമ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തിയേറിയ സൗരക്കാറ്റാണിത് എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള പ്രദേശത്ത് ആകാശത്ത് സൗരജ്വാല ദൃശ്യമായെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സൗരകൊടുങ്കാറ്റ് മുന്നറിയിപ്പ് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് ജിയോമാഗ്‌നറ്റിക് സ്റ്റോം വാച്ച് (ജി4) പുറപ്പെടുവിപ്പിച്ചു.
കാറ്റിന്റെ വേഗതയിൽ ഉപഗ്രഹ സിഗ്‌നലുകളും മൊബൈൽ സിഗ്‌നലുകളും തടസ്സപ്പെട്ടേക്കാം. ഇത് വാരാന്ത്യം മുഴുവൻ നിലനിൽക്കുകയാണെങ്കിൽ പവർ ഗ്രിഡിനെയും ആശയവിനിമയങ്ങളെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ട്രാൻസ്-പോളാർ വിമാനങ്ങൾ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും റേഡിയേഷൻ എക്‌സ്‌പോഷർ കുറയ്ക്കുന്നതിനായി വിമാനം വഴിതിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വളരെ അത്യപൂർവമായ സംഭവവികാസമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യന്റെ അന്തരീക്ഷത്തിൽ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് നി?ഗമനം. ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും.
അതേസമയം, ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരകൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കടും. എന്നാൽ, വൈദ്യുത ഗ്രിഡുകൾ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ ബഹിരാകാശ പേടകങ്ങൾ ഗതിയിൽ വ്യതിചലിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്ർ പറയുന്നു.
2005ൽ സൗരകൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നൽകി വെറും 15 മിനിട്ടിനകം അവ ഭൂമിയിലെത്തി. എന്നാൽ അന്ന് അത്ര ശക്തമായി ഇന്റർനെറ്റ് പ്രവർത്തനങ്ങളെ ദോഷമായി ബാധിച്ചിരുന്നില്ല.
Discussion about this post