അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ ഡിഎംകെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇടപെടാന്‍ ഡിഎംകെയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി പറഞ്ഞു. 66.66 കോടി രൂപ അനധികൃതമായി സമ്പാദിച്ച ജയലളിതയ്ക്ക് അനുകൂലമായി വന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി അംഗീകരിക്കാന്‍ ഡിഎംകെയ്ക്ക ബുദ്ധിമുട്ടുണ്ട്. എത്രയുംവേഗം ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2014 സപ്തംബര്‍ 27ന് ബെംഗളുരുവിലെ വിചാരണക്കോടതി നാലുവര്‍ഷം തടവുശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച കേസിലാണ് ഈ മാസം ആദ്യം ജയലളിതയെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്.
Discussion about this post