തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്തുട്രെയിനുകള് റദ്ദാക്കി. പല സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. രാത്രിപെയ്ത കനത്ത മഴയില്‍ മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ കോട്ടയം ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. നിലവില്‍ 104 ക്യാംപുകളിലായി 2300 കുടുംബംങ്ങളെ മാറ്റിപാര്‍പ്പിച്ചു.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേ സമയം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും.സഹായ പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തേക്കും.
എറണാകുളം കോട്ടയം പാസഞ്ചര്‍, കോട്ടയം എറണാകുളം പാസഞ്ചര്‍, എറണാകുളം കായംകുളം പാസഞ്ചര്‍, കായംകുളം എറണാകുളം പാസഞ്ചര്‍, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി പാലക്കാട്, പാലക്കാട് തിരുനെല്‍വേലി പാലരുവി എക്സപ്രസ് എന്നിവയാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകള്‍ വേഗം കുറച്ചാണ് ഓടിക്കുന്നത്.
Discussion about this post