പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക , എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനുനേരെ പോലിസ് ജലപീരങ്കി ഉപയോഗിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലിസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ എബിവിപി സംസ്ഥാന സെക്രട്ടറി അടക്കം അഞ്ചിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 80 ല്‍ അധികം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എബിവിപി പ്രവര്‍ത്തകരായ വിശാല്‍, ശ്യാം, സച്ചിന് വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി മാര്‍ച്ച് സംഘടിപ്പിച്ചത്.
Discussion about this post