മഹാരാജാസ് കോളേജിലെ അഭിമന്യു കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എ. എംഎല്‍എയുടെ ഭാര്യതന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഭിമന്യുവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഏതു ഫോണില്‍ നിന്നു പോയതാണെന്ന് പൊലീസ് പറയണം. എന്തോ ഒന്ന് ഇതിന്റെയുള്ളില്‍ ചീഞ്ഞു നാറുന്നുണ്ടെന്നത് വാസ്തവമാണ്. ഈ പ്രതികള്‍ എറണാകുളത്ത് വന്നത് ആരുടെ സംരക്ഷണയിലാണ് എന്നാണ് എംഎല്‍എയുടെ ഭാര്യ ചോദിക്കുന്നത്. അതിന് വലിയ അര്‍ഥങ്ങളാണുള്ളത്. എറണാകുളം പട്ടണത്തിന്റെ നടുവില്‍ നടന്നൊരു കൊലപാതകത്തിലെ പ്രതികള്‍ എങ്ങനെയാണ് ഇത്രയെളുപ്പത്തില്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. എസ്എഫ്ഐ നേതാക്കള്‍ വര്‍ഗീയതയ്ക്കെതിരെ പോരാട്ടം നടത്തുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ ഞങ്ങളുടെ സഖാവിനെ കൊന്ന ഇത്തരം സംഘടനകളുമായി ഒരു ബന്ധവും ഞങ്ങളുടെ മാതൃപ്രസ്ഥാനമായ സിപിഎം സ്വീകരിക്കരുത് എന്നു പറയാന്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് തന്റേടമുണ്ടോയെന്നും പി.ടി തോമസ് ചോദിക്കുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പി.ടി തോമസിന്റെ ആരോപണം.
”ഇപ്പോള്‍ തന്നെ ആ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ച് ഒരു എംഎല്‍എയുടെ ഭാര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ എസ്എഫ്ഐയുടെ കൊടിപിടിച്ചു നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ച് ഇവര്‍ എന്താണ് പ്രതികരിക്കാത്തത്. അഭിമന്യു വീട്ടില്‍ പോയപ്പോള്‍ ആ കുട്ടിയെ നിരന്തരമായി വിളിച്ചതാരാണെന്നു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ആ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ മാത്രം മതി. എംഎല്‍എയുടെ ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. കാരണം മഹാരാജാസില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അതിനെ ഏക പാര്‍ട്ടി ക്യാമ്പസാക്കി മാറ്റിയത് എസ്എഫ്ഐയാണ്.”-പി.ടി ആരോപിക്കുന്നു
മഹാരാജാസ് കോളജിന്റെ ഹോസ്റ്റല്‍ മുഴുവന്‍ സാമൂഹികവിരുദ്ധരാണെന്നും, കോളജിന്റെ യൂണിയന് ഓഫിസ് മുഴുവന്‍ ആയുധങ്ങളാണെന്നും മഹാരാജാസ് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ പി.ടി തോമസ് എംഎല്‍എ ചോദിക്കുന്നു.
Discussion about this post