ഡൽഹി: കാലവർഷക്കെടുതിയിൽ കേരളത്തിന് സഹായവാഗ്ദാനവുമായി കേന്ദ്രസർക്കാർ. സംസ്ഥാനം ആവശ്യപ്പെട്ടാൽ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാമെന്നും അവർ നൽകുന്ന റിപ്പോർട്ട് പരിഗണിച്ച ശേഷം ധനസഹായ വിഷയത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ കാലവർക്ഷക്കെടുതി സഭയിൽ ഉന്നയിച്ചപ്പോഴാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post