എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിദേശത്ത് നിന്ന് ഹവാല പണം കൊണ്ടു വന്നുവെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍.
മൂന്ന് വര്‍ഷം മുമ്പ് വിദേശത്ത് നിന്ന് എത്തിയപ്പോള്‍ വെള്ളാപ്പള്ളിയുടെ കൈവശം കണക്കില്‍ പെടാത്ത പണം ഉണ്ടെന്നായിരുന്നു പരാതി.
കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് വെള്ളാപ്പള്ളിയെയും മകന് തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തത്. 2015ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന് നിഷേധിച്ചിട്ടുണ്ട്.
ബാങ്ക് സ്റ്റേറ്റ്മെന്റ് ഐടി റിട്ടേണ്‍ എന്നിവയുടെ പകര്‍പ്പുകള്‍ വെള്ളാപ്പള്ളി ആദായനികുതി ഉദ്യാഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കി.
Discussion about this post