ഹിമാചല്‍: ഇന്ത്യന്‍ സേനയുടെ മിഗ് – 21 യുദ്ധവിമാനം ഹിമാചല്‍പ്രദേശില്‍ തകര്‍ന്നുവീണു. പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്ന് വരികയായിരുന്ന വിമാനമാണു തകര്‍ന്നത്. പൈലറ്റിന് എന്തു സംഭവിച്ചു എന്നത് സംഭവിച്ചു എന്നത് വ്യക്തമല്ല. രക്ഷപെട്ടതായോ അപകടപ്പെട്ടതായോ ഉള്ള വിവരമില്ല. ഇന്ത്യന്‍ സേനയില്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളില്‍ പഴയ ശ്രേണിയില്‍പെട്ട വിമാനമാണ് മിഗ്-21. അറുപതുകളിലാണ് മിഗ്-21ന്റെ ആദ്യപതിപ്പുകള്‍ ഇന്ത്യന്‍ സേനയില്‍ ഇടംനേടിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ തകരുന്ന രണ്ടാമത്തെ വ്യോമസേന വിമാനമാണിത്. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ മേയ് 21ന് യുദ്ധവിമാനം തകര്‍ന്ന രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post