”ക്ഷേത്രങ്ങള്‍ പൊതു ഇടമല്ല, ഭക്തരുടെയും, ദേവന്റെയും സ്ഥലം ”സുപ്രിം കോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല, അത് ഭക്തരുടേയും ദേവന്റെയും സ്ഥലമാണ്. ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്യുന്നു. ഈ കേസ് പരാജയപ്പെട്ടാല്‍ രാജ്യമെമ്പാടുമുള്ള ലക്ഷകണക്കിന് ക്ഷേത്രങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടും. ഹിന്ദുക്കള്‍ക്ക് അവരുടെ ക്ഷേത്രങ്ങള്‍ നഷ്ടപ്പെടുന്ന കാലിടറലാകും കേസിലെ തോല്‍വിയെന്നും രാഹുല്‍ കുറിച്ചു. ഞങ്ങളുടെ പിതാമഹന്മാര്ക്കും, പുരാതന ക്ഷേത്രങ്ങള്‍ക്കും വേണ്ടി കപട ലിബറലുകള്‍ക്കും, കപട ഫെമിനിസ്റ്റുകള്‍ക്കും എതിരെ പോരാടും. രാഹുല്‍ ട്വീറ്റ് ചെയ്തു.
Pls remember this CORE #HINDU Argument in #Sabarimala
1) Temple is NOT a PUBLIC PLACE BUT A Devotee's & Deity's PLACE
If we lose this case, Lakhs of Temples across India will their SOUL of Independence and will be in a "Slipper Slope" of Hindus losing Control of our Temples
— Rahul Easwar (@RahulEaswar) July 18, 2018
"… For the ashes of our Forefathers & Temples of our Gods" ..
Will put up a spirited Fight against the Pseudo Liberals & Pseudo Feminists in #Sabarimala case in Supreme Court ;
We will STRONGLY defend the #Hindu Interests, Interests of our #Temples
— Rahul Easwar (@RahulEaswar) July 18, 2018
നേരത്തെ ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീവിവേചനം പാടില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കുള്ള പ്രവേശനം തടയുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണ്. പൊതുജനത്തിനായി ക്ഷേത്രം തുറക്കുമ്പോള്‍ ആര്‍ക്കും അവിടെ പോകാനാകണം. സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.
Discussion about this post