ഡല്‍ഹി:ഇനിമുതല്‍ നടക്കുന്ന എല്ലാ ശൈശവ വിവാഹങ്ങളും അസാധുവാക്കാന്‍ നിയമഭേദഗതിയ്ക്കായി വനിതാശിശുക്ഷേമവകുപ്പ്. ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹിതരാവുന്നവരില്‍ ആരെങ്കിലുമോ, അതല്ലെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളോ ജില്ലാക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായി മാത്രമേ ശൈശവ വിവാഹം അസാധുവാക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ച് നിയമഭേദഗതിയ്ക്കായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിസഭയ്ക്കു ശുപാര്‍ശ നല്‍കി. പ്രായപൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനകമെങ്കിലും ഇതിനുള്ള ഹര്‍ജി നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തു പ്രായപൂര്‍ത്തിയാകാത്ത 2.3 കോടി പെണ്‍കുട്ടികളാണു വിവാഹിതരായുള്ളത്. വ്യക്തിനിയമങ്ങള്‍ക്കു കീഴിലുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ പ്രത്യേക ഭേദഗതി വേണ്ടിവരും. ഇന്ത്യയില്‍ നിയമപരമായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടികളുടേത് 21 വയസ്സുമാണ്. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തു പ്രായപൂര്‍ത്തിയാകാത്ത 2.3 കോടി പെണ്‍കുട്ടികളാണു വിവാഹിതരായുള്ളത്.
Discussion about this post