അമൃത്സര്‍: അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അതിര്‍ത്തി രക്ഷസേന പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അമൃത്സറിലെ അജ്നാലയില്നിന്നാണ് ഇയാളെ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്നു സൈന്യം അതിര്‍ത്തിയില്‍ പരിശോധനകള്‍ ശക്തമാക്കി.അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ നാവികസേനയെ ആക്രമിക്കാന്‍ പാക്ക് തീവ്രാവാദികള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷമവിഭാഗം റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
Discussion about this post