ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലെത്തി. 2017 -18 ല്‍ 3 .95 ലക്ഷം ടണ്‍ കാപ്പിയാണ് ഇന്ത്യ കയറ്റി അയച്ചുവെന്നാണ് കണക്കുകള്‍. 2016 -17 ല്‍ ഇത് 3 .53 ലക്ഷം ടണ്‍ ആയിരുന്നു.
ജര്‍മനി, അമേരിക്ക, പോളണ്ട്, ലിബിയ, സ്പെയിന്, ടുണീഷ്യ, ഉക്രയിന്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കാപ്പിയുടെ ഡിമാന്റില്‍ കാര്യമായ വര്‍ധനയുണ്ടായെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാടകത്തില്‍ ആണ് ഏറ്റവും കൂടുതല്‍ കാപ്പി ഉല്പാദിപ്പിക്കുന്നത്.
മൊത്തം ഉല്പാദനത്തിന്റെ 71 ശതമാനവും കര്‍ണാടകത്തിലാണ്. രണ്ടാമതുള്ള കേരളം 21 ശതമാനവും തമിഴ്നാട് അഞ്ചു ശതമാനവും ഉല്പാദിപ്പിക്കുന്നു. മൊത്തം ഉല്പാദനത്തിന്റെ 80 ശതമാനവും കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
Discussion about this post