ഡല്‍ഹി: നൂറ് രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. ഇളംവയലറ്റ് നിറത്തിലാണ് നോട്ട്. നിലവിലുള്ള നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതാണ്. പത്ത് രൂപ നോട്ടിനേക്കാള്‍ അല്പം വലുതുമാണ്.
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള റാണി കി വവ് എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന് പിന്‍ഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസിലാണ് നോട്ട് അച്ചടിച്ചത്. നിലവിലെ നൂറ് രൂപ നോട്ട് പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിച്ചത്.
Discussion about this post