ഡല്‍ഹി: ഭരണത്തിലേറി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നതിനാല്‍ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ലോകം ഇന്ത്യയെ ഇപ്പോള്‍ നോക്കികാണുന്നത് പ്രതീക്ഷയോടെയാണെന്നും സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ച ഒരു പതിറ്റാണ്ടുകാലം
രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത വീണ്ടെടുത്തു. കര്‍ഷക ആത്മഹത്യകള്‍ക്കു തടയിടാന്‍ സര്‍ക്കാരിനായെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
Discussion about this post