കൊച്ചി: കെവിന് ദുരഭിമാനക്കേസില്‍ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണ നടപടികളെ ബാധിയ്ക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗികരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ചാക്കോയാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് പണവും സൗകര്യങ്ങളും നല്‍കിയത് ചാക്കോയാണ്. ജയിലില്‍ കഴിയുമ്പോഴും നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും കൊണ്ടുപോകാന്‍ ചാക്കോ ശ്രമിയ്ക്കുന്നു
നീനവിനെ മാനസിക രോഗിയാക്കാനും ശ്രമമുണ്ടെന്നും പ്രോസിക്യുഷന് കോടതിയെ അറിയിച്ചു. കഴിഞ്ഞ 50 ദിവസമായി ജയിലിലാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നുമായിരുന്നു ചാക്കോയുടെ വാദം.കെവിന് പലപ്പോഴായി തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിയിരുന്നെന്നും, മകന്റെ വിഷയത്തില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും ചാക്കോ വാദിച്ചു.
Discussion about this post