പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന ആരോപണം സമര്‍ത്ഥിക്കാന്‍ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചത് മോദി നല്‍കാത്ത വാഗ്ദാനം ആവര്‍ത്തിച്ച്. ജനങ്ങള്‍ക്ക് നല്‍കുമെന്ന് മോദി പറഞ്ഞ 15 ലക്ഷം എവിടെ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. വിദേശത്ത് നിന്ന് കള്ളപ്പണം തിരികെ എത്തിച്ചാല്‍ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടാനുള്ള തുകയുണ്ടാകും എന്നാണ് ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നത്. ഈ പ്രസംഗത്തിലൊരിടത്തും പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമായിരുന്നു. സോഷ്യല്‍ മീഡിയ പൊളിച്ച ഇതേ ആരോപണം രാഹുല്‍ വീണ്ടും ഉയര്‍ത്തിയത് പാപ്പരത്തമാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
വിശ്വസിച്ച യുവാക്കളെ മോദി വഞ്ചിച്ചുവെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരം എവിടെ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം. മോദിയുടെ ഭരണത്തിന്റെ ഗുണം കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനെ പോലെ ഉള്ളവര്‍ക്കും ആണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റാഫേല്‍ അഴിമതി 45000 കോടിയുടെതാണെന്നും രാഹുല്‍ പറഞ്ഞു. വലിയ എതിര്‍പ്പും പരിഹാസവുമാണ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനകള്‍ക്കെതിരെ ഭരണപക്ഷം ഉയര്‍ത്തിയത്. മോദിയുടെ ചിരിക്കുന്ന കണ്ണുകളില്‍ പരിഭ്രമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ചിരിയോടെയാണ് മോദി രാഹുലിന്റെ പരാമര്‍ശം കേട്ടത്.
തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. മോദിക്കെതിരെ രാഹുല്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതായും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു. എഴുതി നല്‍കാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പാര്‍ലമെന്റി കാര്യമന്ത്രി അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന സഭ കുറച്ചു നേരം നിര്‍ത്തിവെക്കുകയും ചെയ്തു.
പതിനഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വ്യാജപ്രചരണത്തിനിടയാക്കിയ മോദിയുടെ പ്രസംഗത്തിന്റെ വീഡിയൊ
Discussion about this post