എസ്എഫ്ഐ നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ കൊയിലാണ്ടി കാരയാട് മേഖലയില്‍ എസ്ഡിപിഐയുടെ ബോംബാക്രമണം. അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പൂളയുള്ളപറമ്പില് രമണി, സിപിഎം പ്രവര്‍ത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പുലര്‍ച്ചെ 4.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം കാരയാട് എസ്എഫ്ഐ നേതാവ് വിഷ്ണുവിനെ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം. ബോംബേറില്‍ രമണിയുടെ വീടിന്റെ വാതിലും ശ്രീജിത്തിന്റെ വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു .
മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുവാണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ ബോംബാണെന്നും സംശയിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും.
Discussion about this post