ഒരു കോൺഗ്രസ്സ് കൗൺസിലറുൾപ്പെടെ അഞ്ചുപേർ മൂന്നുകോടിരൂപയുടെ നിരോധിത നോട്ടുകളുമായി പൂനെയിൽ പിടിയിലായി. ഗജേന്ദ്ര അഭംഗ് എന്ന കോൺഗ്രസ്സ് മുനിസിപ്പൽ കൗൺസിലറാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നിരോധിത നോട്ടുകെട്ടുകൾ ഒരു ഇടനിലക്കാരനിൽ നിന്ന് വാങ്ങിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ വലയിലാക്കിയത്.
അഞ്ഞൂറിന്റേയും ആയിരത്തിന്റേയുമായി ആകെ നാൽപ്പത്തെണ്ണായിരം നോട്ടുകളാണ് പിടിച്ചെടുത്തത്. നിരോധിച്ച നോട്ടുകൾ പത്തെണ്ണത്തിൽക്കൂടൂതൽ കയ്യിൽവയ്ക്കുന്നതും ഉപയോഗിയ്ക്കുന്നതും കുറ്റകരമാണ്.
Discussion about this post